ടൗണ്‍ഷിപ്പ് വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും
തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം നവംബര്‍ 15നകം പൂര്‍ത്തിയാക്കാനും മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അഡ്വ. ടി. സിദ്ദീഖ്, കെ.എം ഷാജി എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്ന വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനായി നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. വീടുകള്‍ അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും. ദുരന്തബാധിതര്‍ക്ക് നിലവില്‍ നല്‍കിവരുന്ന വാടകയും ഫുഡ് കൂപ്പണും തുടരും.
കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാര തുക വേഗത്തില്‍ കൈമാറുന്നതിനും യോഗം നിര്‍ദേശം നല്‍കി. ദുരന്തബാധിത കുടുംബങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും സഹായങ്ങളും വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം അടിയന്തരമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
