സ്‌കൂള്‍ ബസ്സിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം; 2 കുട്ടികള്‍ക്ക് പരിക്ക്
മാനന്തവാടി: മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലയില്‍ തേയിലത്തോട്ടത്തില്‍ ഇറങ്ങിയ കാട്ടുപോത്ത് സ്‌കൂള്‍ ബസ്സ് ആക്രമിച്ചു.റോഡരികിലെ തേയിലത്തോട്ടത്തിനുള്ളില്‍ നില്‍ക്കുകയായിരുന്ന കാട്ടുപോത്ത് പെട്ടെന്ന് റോഡിലേക്ക് ഇറങ്ങി ബസ്സിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ ബസ്സിന് നേരെയായിരുന്നു കാട്ടുപോത്ത് വന്നിടിച്ചത്.ബസ്സിലുണ്ടായിരുന്ന 2 കുട്ടികള്‍ക്ക് നിസാര പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നും നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
