OPEN NEWSER

Friday 02. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാന്‍ ശ്രമം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍

  • S.Batheri
01 Oct 2026

ബത്തേരി: കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്‍. ബത്തേരി ശ്രേയസ് ഹാളില്‍ നടന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പരിശീലന്‍ മഹാഭിയാന്‍ വയനാട് ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിഷ്‌ക്രിയരായ ഭൂരിപക്ഷത്തെ സജീവമാക്കുന്നതിനായി ക്രിയാത്മകമായ ഒരു വിഭാഗം ആവശ്യമാണ്. യുവമോര്‍ച്ചയുടെ പ്രതിഷേധത്തിനിടയിലേക്ക് ഡിവൈഎഫ്‌ഐ കടന്നുവരുന്നത് കേരള രാഷ്ട്രീയത്തില്‍ തങ്ങളും സജീവമാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ അധ്യക്ഷത വഹിച്ചു. 
ജില്ലാ പ്രഭാരി എന്‍. ഹരിദാസ്, സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്റര്‍ അഡ്വ. വി.കെ. സജീവന്‍, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. പി.സി. ഗോപിനാഥ്, പി.ജി. ആനന്ദ് കുമാര്‍, എസ്.ടി. മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ മുകുന്ദന്‍ പള്ളിയറ, ടി.എം. സുബീഷ്, എം.പി. സുകുമാരന്‍, വില്‍ഫ്രഡ് ജോസ് എന്നിവരും ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ പള്ളിയറ രാമന്‍, കൂട്ടാറ ഭാമോദരന്‍ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്; സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • തെരുവുനായ്ക്കള്‍ക്ക് റാബിസ് വാക്‌സിനേഷന്‍
  • കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാന്‍ ശ്രമം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
  • സ്‌കൂള്‍ ബസ്സിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം; 2 കുട്ടികള്‍ക്ക് പരിക്ക്
  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
  • ടൗണ്‍ഷിപ്പ് വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show