തെരുവുനായ്ക്കള്‍ക്ക് റാബിസ് വാക്‌സിനേഷന്‍
പൊഴുതന: പൊഴുതന ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ തെരുവുനായ്ക്കള്‍ക്കും കമ്യൂണിറ്റി നായ്ക്കള്‍ക്കുമായി പ്രത്യേക പേവിഷബാധ വിരുദ്ധ വാക്‌സിനേഷന്‍ (റാബിസ് വാക്‌സിനേഷന്‍) യജ്ഞം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്ന്, നാല് തിയതികളിലാണ് വാക്‌സിനേഷന്‍ െ്രെഡവ് നടക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരക രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പേവിഷബാധ. പ്രധാനമായും നായ്ക്കളുടെ കടിയിലൂടെയാണ് ഇത് പകരുന്നത്. പ്രദേശത്ത് പേവിഷബാധ പൂര്‍ണ്ണമായും നിയന്ത്രിക്കുന്നതിന് വളര്‍ത്തു നായ്ക്കള്‍ക്കൊപ്പം തെരുവ്കമ്യൂണിറ്റി നായ്ക്കള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടത് അത്യാവശ്യമായതിനാലാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പ്രദേശത്തുള്ള തെരുവുനായ്ക്കളെയും കമ്യൂണിറ്റി നായ്ക്കളെയും കണ്ടെത്തി വാക്‌സിനേഷന്‍ ടീമിന് മുന്നിലെത്തിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കണമെന്ന് പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
