OPEN NEWSER

Sunday 04. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍

  • Kalpetta
04 Oct 2026

മേപ്പാടി: 1.858 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മൂപൈനാട്  തിനപുരം പിലാക്കല്‍ വീട്ടില്‍ സിറാജ് വി.കെ. (43) ആണ് അറസ്റ്റിലായത്.സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ.യുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ മേപ്പാടി തിനപുരം ടൗണില്‍ നടത്തിയ പരിശോധനയിലാണ് ജീപ്പില്‍ കഞ്ചാവ് കടത്തുന്നതിനിടെ സിറാജ് പിടിയിലായത്.
ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായവരെ നിരീക്ഷിച്ചുവരുന്നതിന്റെ ഭാഗമായി എക്‌സൈസ് സംഘം ഇയാളെയും നിരീക്ഷിച്ചുവരികയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കല്‍പ്പറ്റ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസില്‍ പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

വയനാട് എക്‌സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍ അനീഷ് എ.എസ്., നാര്‍കോട്ടിക് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ രഘു വി., പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് രഘു എം.എ., സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേഷ് എം., വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുദിവ്യഭായ് ടി.പി., സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍മാരായ പ്രസാദ് കെ., മുനീര്‍ ജെ. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show