വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടക്കുന്ന വയനാട് ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 5) രാവിലെ 10 ന് കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് പള്ളി ഹാളില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. അര്‍ഹിച്ച കരങ്ങളിലേക്ക് അവകാശത്തിന്റെ രേഖയാകുന്ന പുതിയ കേരളം എന്ന ലക്ഷ്യത്തോടെയാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. ലാന്റ് െ്രെടബൂണല്‍, മുനിസിപ്പല്‍ ഭൂപതിവ്, മിച്ചഭൂമി, ദേവസ്വം പട്ടയങ്ങള്‍ ഉള്‍പ്പെടെ അര്‍ഹരായ 165 ഗുണഭോക്താക്കള്‍ക്ക് പട്ടയ മേളയില്‍ ഭൂരേഖ വിതരണം ചെയ്യും.
എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി, എം.എല്‍.എ ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, കല്‍പ്പറ്റ നഗരസഭ അധ്യക്ഷന്‍ പി. വിശ്വനാഥന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, സുല്‍ത്താന്‍ ബത്തേരിമാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ റസീന അബ്ദുള്‍ ഖാദര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ് കുമാര്‍, ജേക്കബ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ഹനീഫ, പ്രസന്ന ശശീന്ദ്രന്‍, മീനാക്ഷി രാമന്‍, ടി.എസ് ദിലീപ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ എ.വി ദീപ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
