തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
കല്‍പ്പറ്റ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവശ്യങ്ങള്‍ക്കായി സര്‍വീസ് നടത്തിയ വാഹനങ്ങളുടെ കുടിശിക ഉടന്‍ തീര്‍ക്കാനുള്ള ധനവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖിന്റെ ഇടപെടലാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. തെരഞ്ഞെടുപ്പ് വേളയില്‍ പൊലീസിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബസ്, ടാക്‌സി തുടങ്ങിയ വാഹനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. ഈ ഇനത്തില്‍ 9,53,91,000 രൂപ കുടിശ്ശികയായിരുന്നു. കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്നുള്ള ദുരിതം ബസ് ഉടമകളും ടാക്‌സി െ്രെഡവര്‍മാരും വയനാട്ടില്‍ നിന്നും കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുമെന്ന് അവര്‍ക്ക് മന്ത്രി ഉറപ്പുനല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒന്നരമാസമായി ടി.സിദ്ദീഖ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തി വരികയായിരുന്നു. ശനിയാഴ്ചയാണ് ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ധനവകുപ്പിന്റെ തീരുമാനം തെരഞ്ഞെടുപ്പ് കാലത്ത് സര്‍വീസ് നടത്തിയ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഏറെ ആശ്വാസം പകരുന്നതാണെന്നും അതില്‍ സന്തോഷമുണ്ടെന്നും കൃഷിമന്ത്രി ടി.സിദ്ദീഖ് പ്രതികരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
