മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി ആനപ്പാറയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റതില്‍ ഒരാള്‍ മരിച്ചു.താമരശേരി കൂടത്തായ് അപ്പുറത്ത് പൊയില്‍ ലൈജു (40) വാണ് മരിച്ചത്.വെട്ടേറ്റ കൊല്ലം തഴവ വെട്ടുകൊല്ലി കിഴക്കേതില്‍ ഷഫീഖ് അബ്ദുള്‍ സലാം (35) ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ചികിത്സയിലാണ്. ഇന്നലെ രാത്രി 9നായിരുന്നു സംഭവം. കഴുത്തിനും പുറത്തും ഗുരുതരമുറിവേറ്റ ഇരുവരേയും ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ പനീര്‍ ശെല്‍വം (58) ശേഖര്‍ (63) എന്നിവരെ കസ്റ്റഡിയിലെടുത്തുചോദ്യം ചെയ്തു വരികയാണ്. വാടക ക്വാട്ടേഴ്‌സില്‍ വെച്ച് പരാതിക്കാരും പനീര്‍ ശെല്‍വവും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പനീര്‍ ശെല്‍വം സുഹൃത്തായ ശേഖറിനെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും, കത്തിയുമായി സംഭവസ്ഥലത്തെത്തിയ ശേഖര്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം. തുടര്‍ന്ന് ഒളിവില്‍ പോയ ശേഖറിനെ പുല്‍പ്പള്ളി എസ്.ഐ പവനനും സംഘവും രാത്രി തന്നെ പിടികൂടുകയായിരുന്നു. ഇരുവരേയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
വെട്ടിക്കൊന്നു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
