OPEN NEWSER

Monday 05. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി

  • Mananthavadi
05 Oct 2026

മാനന്തവാടി: മാനന്തവാടി കെഎസ്ആര്‍ടിസി ഗാരേജിലെ യാര്‍ഡ് നവീകരണ പ്രവൃത്തിക്കിടെ വര്‍ഷങ്ങളായി യാര്‍ഡില്‍ പാകിയിരുന്ന പഴയ മെറ്റല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കാണാതായതായി പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എടിഒ മാനന്തവാടി പോലീസില്‍ പരാതി നല്‍കി.  നേരത്തെ നിലത്ത് പാകിയിരുന്ന വലിയ മെറ്റല്‍, കോറിവേസ്റ്റ് , മണ്ണ്  തുടങ്ങിയവ 
യാര്‍ഡ് നവീകരണത്തിന്റെ മുന്നോടിയായി
നീക്കം ചെയ്ത് വരുന്നുണ്ട്. ഇവയില്‍ ഒരു വിഭാഗം അനധികൃതമായി പുറത്തേക്ക് കൊണ്ടുപോയതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒമ്പത് ലോഡോളം കല്ലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതായും സൂചനയുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നഷ്ടപ്പെട്ട നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തുകയും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിഇയു (എഐടിയുസി) മാനന്തവാടി യൂണിറ്റ് കമ്മിറ്റിയും പരാതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 3ന് നല്‍കിയ പരാതിയില്‍ യാര്‍ഡിലെ പഴയ കല്ലുകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് പരിശോധനയും നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ പോലീസ് പരാതിയുടെയും കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗത്തിന്റെ പരിശോധനയുടെയും അടിസ്ഥാനത്തില്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ട്. നവീകരണ പ്രവൃത്തിയുടെ മറവില്‍ കെഎസ്ആര്‍ടിസിയുടെ സ്വത്തുക്കള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കെഎസ്ആര്‍ടിസി യാര്‍ഡിലെ മെറ്റല്‍ മോഷ്ടിച്ചതായി പരാതി;ഒമ്പത് ലോഡ് കല്ലുകള്‍ നഷ്ടപ്പെട്ടതായി വിജിലന്‍സ് പ്രാഥമിക കണ്ടെത്തല്‍; പോലീസ് അന്വേഷണം ആവശ്യപ്പെട്ട് എഐടിയുസി
  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show