ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
കല്‍പ്പറ്റ: ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ കല്‍പ്പറ്റ പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവാവാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ അപകടനിലയില്‍ നിന്ന് രക്ഷപ്പെട്ടത്.ആത്മഹത്യ ശ്രമം അറിഞ്ഞ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മാരായ സൂസന്ന, മുജീബ് റഹ്മാന്‍, സി.പി.ഒ അരുണ്‍ജിത് എന്നിവരടങ്ങുന്ന പോലീസ് സംഘം ഗൗരവം മനസ്സിലാക്കി ഉടന്‍ യുവാവിന്റെ വീട്ടിലെത്തി. ഇതിനിടെ പോലീസുകാര്‍ ഫോണിലൂടെ യുവാവുമായി സംസാരിച്ച് പിന്തിരിപ്പിക്കാനും ശ്രമിച്ചു. വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നതിനാല്‍ പിന്‍വാതില്‍ വഴി അകത്ത് പ്രവേശിച്ച പോലീസ് സംഘം യുവാവിനോട് സംസാരിച്ച് ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.
തുടര്‍ന്ന് അപകടകരമായ സാഹചര്യം ഒഴിവാക്കി യുവാവിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ആവശ്യമായ വൈദ്യസഹായത്തിനായി കൈനാട്ടി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.ഓരോ ജീവനും മൂല്യമുണ്ട്, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
