ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
കല്‍പ്പറ്റ: വയനാട് ജില്ലയിലെ റവന്യൂ ഭൂമി തരം മാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദിഖ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അര്‍ഹരായ 162 കുടുംബങ്ങള്‍ക്ക് മന്ത്രി പട്ടയങ്ങള്‍ വിതരണം ചെയ്തു. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് കൈക്കൊണ്ട ദ്രുതഗതിയിലുള്ള നടപടികളിലൂടെ വികസന പദ്ധതികള്‍, ഭൂപ്രശ്‌ന പരിഹാരങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തരംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച 25,000ഓളം അപേക്ഷകളില്‍ തീരുമാനമെടുക്കുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത് എന്നാല്‍ 50,000 ത്തിലധികം തരംമാറ്റ അപേക്ഷകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ സാധിച്ചു. പതിറ്റാണ്ടുകളായി തര്‍ക്കത്തില്‍ തുടരുന്ന കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജുഡീഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവിധ എസ്‌റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസ്, നടപടികള്‍, ന്യായാവില തര്‍ക്കങ്ങള്‍ സംബന്ധിച്ച് ക്യാബിനറ്റ് തലത്തിലും റവന്യൂ തലത്തിലും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ റവന്യൂ ഓഫീസുകള്‍ മുഖേന സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പട്ടയങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പരിപാടിയില്‍ മന്ത്രി അഭിനന്ദിച്ചു. കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് പള്ളി ഹാളില്‍ നടന്ന പട്ടയമേളയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ രാജീവ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ് കുമാര്‍, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ എ.വി ദീപ, ജനപ്രതിനിധികള്‍,
വയനാട് ജില്ലയില്‍ 162 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി
പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ 162 കുടുംബങ്ങള്‍ക്ക് കൂടി ഭൂമിയുടെ അവകാശികളായി. 150 ലാന്‍ഡ് െ്രെടബ്യൂണല്‍, ആറ് ലാന്‍ഡ് അസൈന്‍മെന്റ്, മൂന്ന് വീതം മിച്ചഭൂമി, ദേവസ്വം പട്ടയങ്ങളാണ് വിതരണം ചെയ്തത്. 2011 മുതല്‍ ഇത് വരെ ജില്ലയില്‍ 16296 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
