ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
മാനന്തവാടി: ഡയാലിസിസ് രോഗികള്‍ എല്ലാ മാസവും ചെയ്തുവരാറുള്ള ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങിയതോടെ രോഗികള്‍ ദുരിതത്തിലായി. രോഗിയുടെ രക്ത പരിശോധന നടത്തുന്ന ബയോകെമിസ്ട്രി യന്ത്രം തകരാറിലായതിനെ തുടര്‍ന്നാണ് പരിശോധന മുടങ്ങിയത്. വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള ഈ യന്ത്രം കഴിഞ്ഞ രണ്ട് മാസമായി തകരാറിലാണ്. ഇതുവരെയായും ഇത് നന്നാക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
ഇതോടെ ഇലക്‌ട്രോലൈറ്റ് പരിശോധനക്കായി സ്വകാര്യ ലാബുകളുടെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്രതിമാസം 600 രൂപയോളമാണ് രോഗികള്‍ക്ക് ചിലവാകുന്നത്. ആഴ്ചയില്‍ ശരാശരി മൂന്ന് ദിവസത്തോളമാണ് സാധാരണ ഗതിയില്‍ ഡയാലിസിസ് ചെയ്യേണ്ടിവരുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ഓട്ടോറിക്ഷയ്ക്കും മറ്റും പണം കൊടുത്താണ് ആശുപത്രിയിലെത്തുന്നത്. ടെസ്റ്റുകള്‍ കൂടി സ്വകാര്യ ലാബുകളില്‍ നിന്ന് ചെയ്യേണ്ടി വരുമ്പോള്‍ വലിയ സാമ്പത്തീക ബാധ്യതയാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുണ്ടാകുന്നത്.
പരിശോധന മുടങ്ങിയ വിവരമറിഞ്ഞ് സിപിഐ എം നേതൃത്വത്തില്‍ ഡയാലിസിസ് രോഗികകളുടെ കൂട്ടിരിപ്പുകാരുള്‍പ്പെടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മുന്നില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സി കെ ജീവന്‍ ലാല്‍, ആര്‍എംഒ ഡോ.ആര്‍ ജി ഫെസിന്‍ എന്നിവരുമായി ചര്‍ച്ചനടത്തി. അടിയന്തിരമായി യന്ത്രതകരാര്‍ പരിഹരിക്കുമെന്ന ഉറപ്പിന്‍ മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.
പ്രതിഷേധ സമരത്തിന് നേതാക്കളായ കെ ടി വിനു, കെ എം അബ്ദുല്‍ ആസിഫ്, എ കെ റൈഷാദ്, സി പി മുഹമ്മാലി, ടി കെ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
