വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
മാനന്തവാടി: മാനന്തവാടി മൈസൂര്‍ റോഡില്‍ മേരിമാതാ കോളേജിന് സമീപം വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കാട്ടിക്കുളം സ്വദേശികളായ വെള്ളാഞ്ചേരി പാര്‍ത്ഥിപന്‍ (18), എടയൂര്‍ക്കുന്ന് അജിനാസ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും, കാറും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ പാര്‍ത്ഥിപനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
