OPEN NEWSER

Saturday 10. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു

  • Kalpetta
10 Oct 2026

വെങ്ങപ്പള്ളി: വയനാട് ജില്ലയിലെ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, ജീവിതശൈലീ രോഗങ്ങള്‍ ബാധിച്ചവര്‍, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ആവശ്യാധിഷ്ഠിത വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഹെല്‍ത്തി വയനാട് പദ്ധതി ആവിഷ്‌കരിക്കുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വെങ്ങപ്പള്ളി സഹാറ ഭാരത് ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍ മാരുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതല ആലോചനാ യോഗം കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണന ആവശ്യമായവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശാസ്ത്രീയമായി പഠനം നടത്തി കൃത്യമായ വിവരശേഖരണത്തിലൂടെ ഫലപ്രദവുമായ വികസന പദ്ധതികള്‍ രൂപീകരിക്കുകയുമാണ് പദ്ധതി ലക്ഷ്യം. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എം.എല്‍.എ മാരുടെയും ജില്ലാ ഭരണ കൂടത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഗ്രാമപഞ്ചായത്ത് തലത്തിലും വാര്‍ഡ്തലത്തിലും സംഗമങ്ങള്‍ സംഘടിപ്പിച്ച് വിവരശേഖരണം നടത്തും. എന്‍.എസ്.എസ്, എം.എസ്.ഡബ്ല്യൂ, വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ജില്ലയിലെ എല്ലാ വീടുകളില്‍ നിന്നും വിവര ശേഖരണം നടത്തും. വിവര ശേഖരണം പൂര്‍ത്തിയാകുന്നതോടെ ജില്ലാ ഭരണകൂടത്തിനും എം.എല്‍.എമാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഡാറ്റാ ഡാഷ് ബോര്‍ഡുകള്‍ സജ്ജമാക്കും. ഇതിലൂടെ ഓരോ മേഖലയിലെ പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് മുന്‍ഗണന നിശ്ചയിക്കാന്‍ സാധിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം പ്രയോജനപ്പെടുത്തി ആവശ്യാധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ യഥാര്‍ഥ ആവശ്യങ്ങളുമായി ബന്ധിപ്പിച്ച് ലക്ഷ്യ വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള സമഗ്ര ഇടപെടലാണ് ഹെല്‍ത്തി വയനാട് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം പ്രയോജനപ്പെടുത്തി അനുയോജ്യമായ പദ്ധതികള്‍ രൂപീകരിക്കണം. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ സമിതികളുടെ പരിഗണനയ്ക്കും ജില്ലാ ആസൂത്രണ സമിതിയുടെ (ഡി.പി.സി) അംഗീകാരത്തിനും ശേഷം പദ്ധതികള്‍ നടപ്പിലാക്കും. എം.എല്‍.എ ഉഷാ വിജയന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പ്പറ്റ സുല്‍ത്താന്‍ ബത്തേരി മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ പി വിശ്വനാഥന്‍, റസീന അബ്ദുല്‍ ഖാദര്‍, ജേക്കബ് സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം കമാലുദ്ദീന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, പ്രൊജക്ട് കണ്‍വീനര്‍ ബൈജു ആയടത്തില്‍, ഡോ. ഇദ്രീസ് എന്നിവ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show