OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്

  • Kalpetta
12 Oct 2026

വൈത്തിരി: ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍ പാര്‍ക്ക് റിസോര്‍ട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും ഉടമയ്‌ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.കോഴിക്കോട് തിരൂര്‍ സ്വദേശിയായ ചുണ്ടന്‍വീട്ടില്‍ വടക്കേ ഒറ്റയില്‍ വീട്ടില്‍ റഹ്മത്തുള്ള ഫായിസ് (33) ആണ് അറസ്റ്റിലായത്. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി.യുടെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.സംഭവത്തില്‍ റിസോര്‍ട്ട് ഉടമയും കോഴിക്കോട് പന്നിയങ്കര സ്വദേശിയുമായ ചെട്ടിയാര്‍തറ വീട്ടില്‍ കബീര്‍ (57)ക്കെതിരെയും എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. റഷീദ്, പി.ഡി. അരുണ്‍, എസ്.എല്‍. പ്രണവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ ജോണ്‍ ജോസ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show