എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
മടക്കിമല: എറണാകുളം അത്താണിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ച് വയനാട് സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. മടക്കിമല സന്തോഷ് ഭവനില്‍ സന്തോഷിന്റേയും, സരിതയുടേയും മകള്‍ ദേവിക (കുക്കു 21) ആണ് മരിച്ച വയനാട് സ്വദേശിനി. മംഗലാപുരം, കനകമഞ്ചല്‍ ഇജാസ്, പാലക്കാട് മുള്ളന്‍ കുഴി ഗോപിക എന്നിവരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. കാര്‍ ഡ്രൈവര്‍ സുഹൈല്‍ മദ്യലഹരിയിലായിരുന്നതായും, രാസ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുന്നതായും പോലീസ് വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
