ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ബത്തേരി: ബീനാച്ചിക്ക് സമീപം ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കര്‍ണാടക മാണ്ഡ്യ സര്‍വകലാശാലയിലെ പി.ജി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ട്രാവലര്‍ െ്രെഡവര്‍ കര്‍ണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്.മൂന്നാറിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയായിരുന്നു അപകടം. 13 വിദ്യാര്‍ഥികളും പാചകക്കാരനും െ്രെഡവറും ഉള്‍പ്പെടെ 15 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ട്രാവലര്‍ മറിയുകയായിരുന്നു.അപകടത്തില്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഇതിനായി വാഹനം വെട്ടിപ്പൊളിക്കേണ്ടിവന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നല്‍കി വരികയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
