കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
പുല്‍പ്പള്ളി: കനറാ ബാങ്കിന്റെ പുല്‍പ്പള്ളി ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസില്‍ ബാങ്ക് അെ്രെപസര്‍ കെ.ആര്‍. സഹജനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ബന്ധുവീട്ടില്‍നിന്നാണ് പുല്‍പ്പള്ളി പോലീസ് ഇയാളെ പിടികൂടിയത്.അഞ്ച് വായ്പകളിലായി നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയിലാണ് നടപടി. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സഹജന്‍ ആഴ്ചകളായി ഒളിവിലായിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് വായ്പകള്‍ക്കായി മുക്കുപണ്ടം പണയംവെച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. സ്വന്തം പേരില്‍ സ്വര്‍ണം പണയംവെച്ച് വായ്പയെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അഞ്ച് സുഹൃത്തുക്കളുടെ പേരിലാണ് ഇയാള്‍ വായ്പകള്‍ എടുത്തതെന്നാണ് വിവരം. സഹജനെ വിശ്വസിച്ച് വായ്പാ രേഖകളില്‍ ഒപ്പിട്ടുനല്‍കുക മാത്രമാണ് ചെയ്തതെന്ന് സുഹൃത്തുക്കള്‍ പോലീസിനോട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ബാങ്കില്‍ അടുത്തിടെ നടത്തിയ റീ അെ്രെപസലിലാണ് മുക്കുപണ്ടം പണയംവെച്ചുള്ള വായ്പകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാങ്കിന്റെ സോണല്‍ അധികൃതര്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ സഹജനെ അെ്രെപസര്‍ ജോലിയില്‍നിന്ന് ബാങ്ക് പിരിച്ചുവിട്ടിരുന്നു.
പുല്‍പ്പള്ളി എസ്.ഐ. പവന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
