OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍

  • Mananthavadi
12 Oct 2026

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നതില്‍ രോഗികളുടെയും ബന്ധുക്കളുടെയും പ്രതിഷേധം. പരിശോധനാഫലം വൈകുന്നത് ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
രാവിലെ പത്തുമണിയോടെ രക്തവും മറ്റ് സാമ്പിളുകളും പരിശോധനയ്ക്കായി നല്‍കിയവര്‍ക്ക് വൈകുന്നേരം നാലുമണിയായിട്ടും ഫലം ലഭിച്ചില്ലെന്നാണ് പരാതി. ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ ദിവസേന നൂറുകണക്കിന് ആളുകളാണ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. ലാബ് പരിശോധനാഫലത്തിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നത് പ്രായമായവര്‍ക്കും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കും ഒരുപോലെ ദുരിതമാകുകയാണ്.

ലാബില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം. രോഗികളുടെയും ബന്ധുക്കളുടെയും പ്രതിഷേധം ശക്തമായതോടെയാണ് പകരം ഒരാളെക്കൂടി ലാബില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ അധികൃതര്‍ തയ്യാറായത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാരും രോഗികളുടെ ബന്ധുക്കളും മുന്നറിയിപ്പ് നല്‍കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show