OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സൗദിയില്‍ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയില്‍; നടപടി നിരോധിത മരുന്നുകള്‍ കൈവശം വെച്ചതിന്

  • International
14 Oct 2026

ജിദ്ദ: അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ വയനാട് അയ്യന്‍കൊല്ലി സ്വദേശിനിയായ മലയാളി നഴ്‌സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയില്‍ നിരോധിച്ച മരുന്നുകള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.അവധിക്കുശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനായി യാത്ര തിരിച്ച ഫിലോമിനയെ കഴിഞ്ഞ പത്താം തീയതി മുതലാണ് ബന്ധപ്പെടാന്‍ കഴിയാതായത്. ജിദ്ദ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അധികൃതര്‍ ഇവരുടെ പാസ്‌പോര്‍ട്ടും ലഗേജും പിടിച്ചുവെച്ചത്. പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതായതോടെ കുടുംബം കടുത്ത ആശങ്കയിലായിരുന്നു.
ഫിലോമിനയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തിയ ഇടപെടലും അന്വേഷണവുമാണ് ഇവര്‍ പോലീസ് കസ്റ്റഡിയിലാണെന്ന വിവരം പുറത്തുകൊണ്ടുവന്നത്. നിരോധിത മരുന്നുകള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് ഡ്രഗ് ട്രാഫിക്കിംഗ് കേസിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.

നാട്ടില്‍ സാധാരണയായി ഉപയോഗിക്കുന്ന ചില മരുന്നുകള്‍ സൗദിയില്‍ നിരോധിക്കപ്പെട്ടതോ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായതോ ആയിരിക്കാമെന്ന നിഗമനവും ഉയരുന്നുണ്ട്. എന്നാല്‍, ഫിലോമിനയുടെ കൈവശമുണ്ടായിരുന്ന മരുന്നുകള്‍ ഏതൊക്കെയാണെന്നോ സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങളോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ദിവസങ്ങളായി ഫിലോമിനയെക്കുറിച്ച് വിവരമില്ലാതെ വിഷമത്തിലായിരുന്ന കുടുംബത്തിന് ഇവര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്ന സ്ഥിരീകരണം ആശ്വാസമായിട്ടുണ്ട്‌

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സൗദിയില്‍ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയില്‍; നടപടി നിരോധിത മരുന്നുകള്‍ കൈവശം വെച്ചതിന്
  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show