പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
കല്‍പ്പറ്റ: വീടുകളില്‍ സോളാര്‍ വൈദ്യുതി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പി.എം. സൂര്യഘര്‍ പദ്ധതിയുടെ ഭാഗമായി കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്യാമ്പും സൗജന്യ സ്‌പോട്ട് രജിസ്‌ട്രേഷനും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലാണ് 'സേവ സേതു' അഭിയാന്‍ നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കല്‍പറ്റ മുനിസിപാലിറ്റി ചെയര്‍മാന്‍ പി. വിശ്വനാഥന്‍ അധ്യക്ഷനാകും. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.പി സുധീഷ് വിഷയാവതരണം നടത്തും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 78,000 രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. സോളാര്‍ പ്ലാന്റ് കമ്പനികളുടെയും വായ്പാ സൗകര്യം നല്‍കുന്ന ബാങ്കുകളുടെയും കൗണ്ടറുകളും ക്യാമ്പിലുണ്ടാകും. രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വൈദ്യുതി ബില്‍, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
