OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം

  • Kalpetta
14 Oct 2026

കല്‍പ്പറ്റ: പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. അന്യംനിന്നുപോകുന്ന പരമ്പരാഗത നെല്‍വിത്തുകളെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിച്ച ചെറുവയല്‍ രാമന്റെ വിയോഗത്തിലൂടെ കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെയാണ് നഷ്ടമായത്. മണ്ണിനോടും പ്രകൃതിയോടും ചേര്‍ന്നുനിന്ന അദ്ദേഹത്തിന്റെ ജീവിതം മഹത്തായ മാതൃകയാണ്. വരുംതലമുറയ്ക്കായി അദ്ദേഹം കരുതിവച്ച കാര്‍ഷിക അറിവുകളിലൂടെ ചെറുവയല്‍ രാമന്റെ യഥാര്‍ഥ മൂല്യം നിലനില്‍ക്കുമെന്നും സിപിഐഎം പ്രസ്താവിച്ചു.

ദീര്‍ഘകാലം സിപിഐ എം എടവക ലോക്കല്‍ കമ്മിറ്റിയംഗം, എടവക പഞ്ചായത്ത് അംഗം, കര്‍ഷകസംഘം വയനാട് ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ജനപക്ഷ രാഷ്ട്രീയം എക്കാലവും ഉയര്‍ത്തിപിടിച്ചു. കര്‍ഷകപ്രസ്ഥാനത്തിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനിന്നപ്പോഴും ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു.  ചെറുവയല്‍ രാമന്റെ വിയോഗം വയനാടിന്റെ കാര്‍ഷികസാമൂഹിക മേഖലകള്‍ക്ക് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show