OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി

  • S.Batheri
14 Oct 2026

ബത്തേരി: ജൂലൈയില്‍ ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്‍പ്പനക്കാരനെ പിടികൂടിയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. തോമാട്ടുചാല്‍, നരിക്കുണ്ട്, കല്ലിയത്ത് വീട്ടില്‍, കെ.എസ്. സൂര്യനാരായണന്‍(25)നെയാണ് അമ്പലവയല്‍ പോലീസ് 13.10.2026 തീയതി ബത്തേരിയില്‍ നിന്ന് അമ്പലവയല്‍ പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വാങ്ങാനുള്ള സാമ്പത്തിക സഹായം നല്‍കിയത് ഇയാളാണ്. സംഭവത്തില്‍ മേപ്പാടി, റിപ്പണ്‍ 52, പുല്ലാട്ടില്‍ വീട്ടില്‍, എം. ജെയ്‌സല്‍(26)നെ തിങ്കളാഴ്ച ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം നാലായി. 

26.07.2026 ന് കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ 124.39 ഗ്രാം എം.ഡി.എം.എയുമായി കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35) പിടിയിലായ സംഭവത്തിലാണ് കൂടുതല്‍ അറസ്റ്റ്. 

അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ ഇയാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാള്‍ക്ക് എം.ഡി.എം.എ കൈമാറിയ ബത്തേരി, പള്ളിക്കണ്ടി,  കല്ലുവയല്‍, ജാസിം അലി (30)യെ 09.09.2026 ന് വൈകീട്ട് ബത്തേരിയില്‍ വച്ച് അമ്പലവയല്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്നാണ്, ലഹരി വാങ്ങാന്‍ പണം നല്‍കിയ ജെയ്‌സലിനെയും പോലീസ് വലയിലാക്കുന്നത്. 

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്‌റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളും പോലീസ് സ്വീകരിച്ചു വരികയാണ്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
  • സൗദിയില്‍ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയില്‍; നടപടി നിരോധിത മരുന്നുകള്‍ കൈവശം വെച്ചതിന്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show