ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്ഷക തൊഴിലാളി യൂണിയന്
മൂലങ്കാവ്: ഇഎസ്എ വിഷയത്തില് സര്ക്കാര് പുറത്തിറക്കിയ ഭൂപടം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കര്ഷക തൊഴിലാളി യൂണിയന് (കെഎസ്കെടിയു) മൂലങ്കാവ് വില്ലേജ് കമ്മിറ്റി ആരോപിച്ചു.കിടങ്ങനാട്, നൂല്പ്പുഴ വില്ലേജുകളിലെ വനഭൂമിയുടെ സര്വേ നമ്പര് തിരിച്ചുള്ള കണക്കുകള് ഭൂപടത്തില് ഉള്പ്പെടുത്തിയിട്ടില്ലെന്നും സ്ഥലങ്ങള് തിരിച്ചറിയാന് സഹായിക്കുന്ന അടയാളങ്ങള് രേഖപ്പെടുത്തിയിട്ടില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. സാധാരണക്കാര്ക്ക് ഭൂപടം പരിശോധിച്ച് കാര്യങ്ങള് വ്യക്തമായി മനസ്സിലാക്കാന് കഴിയാത്ത രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇഎസ്എവിഷയത്തില് ജനങ്ങള്ക്ക് വ്യക്തത നല്കുന്നതിനു പകരം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നടപടിയാണ് സര്ക്കാര് സ്വീകരിച്ചിരിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില് കെ.എന്. എബി, കെ.ജി. ഗിരീഷ്, കെ.എ. സാനിബ്, എല്ദോ, അഖില എബി, അനീഷ് എന്നിവര് സംസാരിച്ചു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
