പറമ്പില് കഞ്ചാവ് ചെടി വളര്ത്തിയാള് പിടിയില്:
അമ്പലവയല്: വീട്ടുപറമ്പില് കഞ്ചാവ് ചെടി നട്ടു വളര്ത്തിയ കേസില് മദ്ധ്യ വയസ്കന് പിടിയില്. അമ്പലവയല് പുതുക്കാട് പാറനാല് വീട്ടില് പി.വി. വര്ഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയല് പോലീസും ചേര്ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് നര്കോട്ടിക് സെല് ഡി.വൈ.എസ്.പി ടി.മനോഹരന്റെ നിര്ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പറമ്പില് ചാക്കില് നട്ടു വളര്ത്തിയ നിലയില് കഞ്ചാവ് ചെടി കണ്ടെടുത്തത്. കൂടാതെ ഇയാളില് നിന്നും 8.35 ഗ്രാം ഉണങ്ങിയ കഞ്ചാവും 6 ഗ്രാം കഞ്ചാവിന്റെ കുരുവും പിടിച്ചെടുത്തു. അമ്പലവയല് സ്റ്റേഷന് സബ് ഇന്സ്പെക്ടര് ജെസ്വിന് ജോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
