ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്ജിതം
കല്പ്പറ്റ: വയനാട്ടില് എക്സൈസ് സംഘം നടത്തിയ വന് ലഹരിവേട്ടയില് 323 ഗ്രാം ഹാഷിഷ് ഓയിലും, 1.423 ഗ്രാം മെത്താഫിറ്റമിനും പിടികൂടി. പടിഞ്ഞാറത്തറ പന്തിപ്പൊയില് സ്വദേശിയും, ലഹരിക്കേസുകളില് മുന്പ് പ്രതിയായിട്ടുമുള്ള എ.കെ സുബൈറിന്റെ വീട്ടില് നിന്നാണ് 190 ബോട്ടിലുകളിലാക്കി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. പ്രതിക്കായി അന്വേഷണം ഊര്ജിതമാക്കിയതായി അധികൃതര് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് കല്പ്പറ്റ എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് ടി. ഷറഫുദ്ദീനും, ഇന്സ്പെക്ടര് സന്ഫീര് മുഹമ്മദും സംഘവും പ്രതിയുടെ വീട്ടില് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. റെയ്ഡ് നടക്കുന്ന സമയത്ത് ഇയാള് വീട്ടിലുണ്ടായിരുന്നില്ല. ഒളിവില് പോയ സുബൈറിനെ കണ്ടെത്താനുള്ള തെരച്ചില് തുടരുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര് വ്യക്തമാക്കി.
സിഇഒ മാരായ പി.എന് ശശികുമാര്, കെ.റഷീദ്, പി.ഡി അരുണ്, ഡബ്ല്യുസിഇഒ മുനീറ എന്നിവരും പരിശോധനയില് പങ്കാളികളായി.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
