പന്തിപ്പൊയിലില് വന് മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്
പടിഞ്ഞാറത്തറ: പന്തിപ്പൊയില് നരിപ്പാറയില് എക്സൈസ് നടത്തിയ പരിശോധനയില് ഏകദേശം 30 ലക്ഷം രൂപ വിപണിവില കണക്കാക്കുന്ന മയക്കുമരുന്നുകള് പിടികൂടി. ഐക്കാരന് വീട്ടില് സുബൈര് എ.കെ. (36) എന്നയാളുടെ വീട്ടില് നിന്നാണ് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫെറ്റാമിനുമാണ് പിടിച്ചെടുത്തത്.കല്പ്പറ്റ എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് ഷറഫുദ്ദീന് ടി.യുടെ നേതൃത്വത്തില് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് പുലര്ച്ചെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള് കണ്ടെത്തിയത്. വീട്ടിലെ അലമാരയില് 190 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില് കണ്ടെത്തിയത്.വയനാട്ടിലും മറ്റ് പ്രദേശങ്ങളിലും ഹാഷിഷ് ഓയിലിന്റെ മൊത്തവിതരണം നടത്തുന്നയാളാണ് സുബൈര് എ.കെ. എന്നാണ് എക്സൈസ് നല്കുന്ന വിവരം. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തുന്നതിനും വിതരണശൃംഖലയെക്കുറിച്ച് കൂടുതല് അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.
പരിശോധനയില് എക്സൈസ് ഇന്സ്പെക്ടര് സെന്ഫീര് മുഹമ്മദ്, സിവില് എക്സൈസ് ഓഫീസര്മാരായ ശശികുമാര് പി.എന്., അരുണ് പി.ഡി., റഷീദ് കെ., മുനീര് എന്നിവര് പങ്കെടുത്തു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
