OPEN NEWSER

Thursday 15. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി

  • Kalpetta
15 Oct 2026

കല്‍പ്പറ്റ: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മടക്കിമലയിലെ കെ.വി.ദേവികയുടെയും കര്‍ണാടക സുള്ള്യ സ്വദേശി ഇയാസിന്റെയും കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ച് കൃഷിമന്ത്രി ടി.സിദ്ദീഖ്. അപകടത്തില്‍ കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബത്തിനൊപ്പം ഏതറ്റം വരെയും സര്‍ക്കാര്‍ ഉണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി.  പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ച് കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ടി.സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു. പണക്കൊഴുപ്പും മദ്യവും ലഹരിയും  മൂന്ന് കുട്ടികളുടെ ജീവനെടുത്ത വേദനാജനകമായ സാഹചര്യമാണിത്. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കണം എന്ന ഒരൊറ്റ വികാരം മാത്രമാണ് കേരളത്തിലുള്ളത്. ആ വികാരം വിഭജിക്കപ്പെടേണ്ട ഒരു ആവശ്യവും കേരളത്തിലില്ല. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്ന് ദേവികയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


ഇയാസിന്റെയും ഗോപികയുടെയും കുടുംബത്തിന്റെ ആവശ്യങ്ങളും സര്‍ക്കാര്‍ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യും. മൂന്നുപേരുടെ കേസിലും വെവ്വേറെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെങ്കില്‍ അക്കാര്യവും സര്‍ക്കാര്‍ ആലോചിക്കും. തനിക്ക് ഏറെ വ്യക്തി ബന്ധമുള്ള കുടുംബമാണ് ദേവികയുടേത്. പഠനമികവിന് തന്റെ കയ്യില്‍ നിന്നും പുരസ്‌കാരം വാങ്ങിയിട്ടുള്ള വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ദേവിക. സഹിക്കാന്‍ പറ്റുന്നതിനുമപ്പുറത്തുള്ള വേദനയാണ് കുടുംബത്തിനും സമൂഹത്തിനുമുള്ളത്. പ്രതിയെ സഹായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഈ സിസ്റ്റത്തില്‍ ഉണ്ടാകില്ല. മരിച്ച മൂന്നുപേരുടെയും കുടുംബത്തിന്റെ വേദനയ്ക്കും പ്രയാസത്തിനും ഒപ്പമാണ് സര്‍ക്കാരുള്ളത്. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
  • പന്തിപ്പൊയിലില്‍ വന്‍ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്‍
  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
  • പറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയാള്‍ പിടിയില്‍:
  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show