OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

  • Mananthavadi
16 Oct 2026

മാനന്തവാടി: മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങുമ്പോള്‍ ആധാര രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടസ്സപ്പെടുന്നത് പതിവാകുന്നതായി പരാതി. ഓഫീസിലെ വൈദ്യുതി ബാക്കപ്പ് സംവിധാനത്തിന്റെ ബാറ്ററികള്‍ കേടായിട്ട് മാസങ്ങളായിട്ടും മാറ്റിസ്ഥാപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആക്ഷേപം.
ആധാര രജിസ്‌ട്രേഷന്‍, കുടിക്കട സര്‍ട്ടിഫിക്കറ്റ്, ആധാര പകര്‍പ്പ് തുടങ്ങിയ സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നടത്തുന്നത്. എന്നാല്‍ വൈദ്യുതി മുടങ്ങിയാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നുബാങ്ക് വായ്പകള്‍ക്കാവശ്യമായ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ഗഹാന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്നതായി പരാതിയുണ്ട്. രേഖകള്‍ യഥാസമയം ലഭിക്കാത്തതിനാല്‍ കാര്‍ഷിക വായ്പകള്‍ അനുവദിക്കുന്നതിലും കാലതാമസം നേരിടുന്നതായി ചൂണ്ടിക്കാട്ടുന്നു.

ജില്ലയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് മികച്ച വരുമാനം ലഭിക്കുന്ന ഓഫീസുകളിലൊന്നായ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പൊതുജനങ്ങള്‍ ദുരിതമനുഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പൊതുജനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കേടായ ബാറ്ററികള്‍ അടിയന്തരമായി മാറ്റിസ്ഥാപിച്ച് വൈദ്യുതി ബാക്കപ്പ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.
ഥീൗ ലെിേ


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
  • മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈദ്യുതി മുടങ്ങിയാല്‍ ആധാര രജിസ്‌ട്രേഷനും മുടങ്ങുന്നു; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show