മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
പുല്പ്പള്ളി: കനറാ ബാങ്കില് നിന്നും മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള് തട്ടിയെടുത്ത കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കേസില് റിമാന്ഡിലായിരുന്ന പ്രതി, കനറാ ബാങ്കിലെ മുന് അപ്രൈസര് പുല്പ്പള്ളി കുറുവാശേരികുടിയില് കെ.ആര് സഹജനെ പോലീസ് കസ്റ്റഡിയില് വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. ബത്തേരി ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് നിന്നും കസ്റ്റഡിയില് വാങ്ങിയ സഹജനെ പുല്പ്പള്ളി പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. തുടര്ന്ന് ഉച്ചയ്ക്ക് ശേഷം സഹജന്റെ ചുണ്ടക്കൊല്ലിയിലെ വീട്ടിലും കനറാ ബാങ്കിന്റെ പുല്പ്പള്ളി ശാഖയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
കനറാ ബാങ്കിന്റെ പുല്പ്പള്ളി ശാഖയിലെ അെ്രെപസറായിരുന്ന സഹജന് സുഹൃത്തുക്കളുടെ പേരില് ബാങ്കില് മുക്കുപണ്ടം പണയംവെച്ച് 28.9 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. അഞ്ച് ആളുകളുടെ പേരിലായിട്ടാണ് മുക്കുപണ്ടം പണയപ്പെടുത്തി സഹജന് വായ്പകള് എടുത്തത്.
ബാങ്ക് അധികൃതരുടെ പരാതിയില് പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്പ്പോയ സഹജനെ പുല്പ്പള്ളി എസ്.ഐ. എം.സി. പവനന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ഞായറാഴ്ച പാലക്കാട് നെല്ലായില് നിന്നാണ് പിടികൂടിയത്. തെളിവെടുപ്പ് പൂര്ത്തിയാക്കിയ ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ സഹജനെ ബത്തേരി കോടതിയില് ഹാജരാക്കിയ ശേഷം റിമാന്ഡില് വിട്ടു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
