വയനാട്: അബ്കാരി കേസടക്കം വിവിധ കേസുകള് നിലവിലുള്ള ജോഫിന് ജോസഫിനെ വെള്ളമുണ്ട യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റായി താല്ക്കാലിക ചുമതല നല്കിയതുമായി ബന്ധപ്പെട്ട വിവാദത്തില് നടപടി. ഓപ്പണ് ന്യൂസര് വാര്ത്ത ശ്രദ്ധയില്പ്പെട്ടതിനു പിന്നാലെ നിയമന തീരുമാനം യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി മരവിപ്പിച്ചു. വിവിധ കേസുകള് നിലവിലുള്ള ഒരാളെ സംഘടനയുടെ പ്രധാന ചുമതലയിലേക്ക് പരിഗണിച്ചതിനെച്ചൊല്ലി ഉയര്ന്ന വിവാദങ്ങള്ക്കിടയിലാണ് നിയമന തീരുമാനം സ്റ്റേ ചെയ്തിരിക്കുന്നത്.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
