ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
ബത്തേരി: മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മലപ്പുറം തെറ്റമ്മല്‍, പാടത്തൊടി വീട്ടില്‍ മുഹമ്മദ് റസീല്‍ (31), കൊടുങ്ങല്ലൂര്‍ ഏരിയാട് തോറ്റപ്പില്‍ വീട്ടില്‍ സെറ്റ്‌ലാന (21) എന്നിവരാണ് പിടിയിലായത്. കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 10 ബി.ബി 2213 നമ്പര്‍ കാര്‍ തടഞ്ഞു പരിശോധിച്ചതില്‍ റസീലിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 41.56 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ബത്തേരി സബ് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീതുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
