OPEN NEWSER

Monday 10. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്

  • Mananthavadi
10 Aug 2026

മാനന്തവാടി: കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സ!ര്‍ക്കാറിന്റെ പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവായ പത്മശ്രീ ചെറുവയല്‍ രാമനെ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് കമ്മനയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ചിങ്ങം ഒന്നിന് ഏറണാകുളത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കര്‍ഷക ദിനാചരണം സംസ്ഥാനതല ഉദ്ഘാടനത്തില്‍  മുഖ്യമന്ത്രി വി.ഡി സതീശനാണ് പുരസ്‌കാരം സമ്മാനിക്കും. അഭിനന്ദനം അറിയിക്കുകയും പുരസ്‌കാര  വിതരണ ചടങ്ങിലേക്ക് കുടുംബസമേതം ക്ഷണിക്കുന്നതിനുമാണ് മന്ത്രി  ചെറുവയല്‍ രാമന്റെ വസതിയിലെത്തിയത്. അതിജീവനത്തിനായി പോരാടുന്ന കര്‍ഷകന്റെ പ്രതീകമായ പത്മശ്രീ ചെറുവയല്‍ രാമന് പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാരത്തിനായി  തിരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് മന്ത്രി  പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും കൃഷി ഡയറക്ടറും അംഗങ്ങളായിരുന്ന പുരസ്‌കാര നിര്‍ണയ കമ്മിറ്റി ഐക്യകണ്‌ഠേനയാണ് ചെറുവയല്‍ രാമനെ  തിരഞ്ഞെടുത്തത്. കൃത്രിമത്വത്തിന്റെ ഒരു അംശം പോലുമില്ലാതെ മണ്ണിനോടും പ്രകൃതിയോടും കൃഷിയോടും താദാത്മ്യം പ്രാപിച്ചയാളാണ് അദ്ദേഹം. രാജ്യം ആദരിച്ച ചെറുവയല്‍ രാമനെ സംസ്ഥാന കൃഷി വകുപ്പ് ഈ പുരസ്‌കാരത്തിലൂടെ ആദരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പത്മശ്രീ ചെറുവയല്‍ രാമന്‍ പ്രതികരിച്ചു. എം.എല്‍.എ ഉഷ വിജയന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം  ചെറുവയല്‍ രാമന്റെ വസതിയിലെത്തിയിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാന്‍ വണ്‍വേ സംവിധാനം; തെറ്റ്‌റോഡ് മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയാണ് വണ്‍വേ
  • ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ നടപടി
  • മെഡിക്കല്‍ പഠനം: അംഗീകാരം പരിശോധിക്കണമെന്ന് നിര്‍ദേശവുമായി വി.സി
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • അഡ്മിഷന്‍ നല്‍കാതെ അധിക്ഷേപിച്ചതായി പരാതി: വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; ആരോപണം വസ്തുതാ വിരുദ്ധമെന്ന് കോളേജ് അധികൃതര്‍; ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ
  • വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു
  • ഗോത്ര യുവാവിന്റെ മരണം:അയല്‍വാസിക്കെതിരെ കേസെടുത്തു
  • കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
  • വയനാട് ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show