OPEN NEWSER

Sunday 09. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗോത്ര യുവാവിന്റെ മരണം:അയല്‍വാസിക്കെതിരെ കേസെടുത്തു

  • S.Batheri
09 Aug 2026

നൂല്‍പ്പുഴ: വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തില്‍പ്പെട്ട നൂല്‍പ്പുഴ, തോട്ടാമൂല, കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവന്‍ (45) മരണപ്പെട്ട  സംഭവത്തില്‍ അയല്‍വാസിക്കെതിരെ പോലീസ് കേസെടുത്തു. അപകടം പറ്റിയിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ താമസം വന്നതും, വിവരം ബന്ധുക്കളെ ഉടനെ അറിയിക്കാതിരിക്കുകയും ചെയ്തതില്‍ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജോലിക്ക് വിളിച്ചു വരുത്തിയ അയല്‍വാസിയായ ശ്രീധരനെതിരെ കേസെടുത്തത്. മാധവന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് നൂല്‍പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സമഗ്ര അന്വേഷണത്തിനായി കേസ് എസ്.എം.എസിന് കൈമാറി. പരിക്കേറ്റ് കിടന്ന മാധവന് കൃത്യമായി ചികിത്സ ലഭ്യമാക്കാത്ത ഉപേക്ഷ കൊണ്ട് മരണത്തിന് ഇടയാക്കിയായതിനാലും, ശരീരസുരക്ഷയ്ക്ക് അപായം ഉണ്ടാക്കുന്നതായ പ്രവര്‍ത്തി ചെയ്തതിനാലും ഭാരതീയ ന്യായ സംഹിത പ്രകാരവും SC ST (POA) ACT പ്രകാരവുമാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുള്‍ കരീം പറഞ്ഞു.



29.07.26 തീയ്യതി ഉച്ചയോടെ അയല്‍വാസിയായ ശ്രീധരന്റെ വീട്ടില്‍ ജോലിക്കിടെ രാസവളചാക്ക് പുറത്ത് വെച്ച് ചുമന്ന് പോകുന്നതിനിടയില്‍ മാധവന് വീണ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍, മണിക്കൂറുകളോളം താമസിച്ചാണ് അന്ന് രാത്രിയോടെ ബത്തേരി ഗവ. ആശുപത്രിയില്‍ മാധവനെ എത്തിക്കുന്നത്. പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാധവന്‍ മരണപ്പെടുകയായിരുന്നു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു
  • ഗോത്ര യുവാവിന്റെ മരണം:അയല്‍വാസിക്കെതിരെ കേസെടുത്തു
  • കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്
  • വയനാട് ജില്ലയിലെ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 242 പേര്‍
  • എച്ച് 1 എന്‍ 1 രോഗബാധ: തെറ്റിദ്ധാരണകള്‍ ഒഴിവാക്കണമെന്ന് വെറ്ററിനറി സര്‍വകലാശാല
  • ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു
  • കര്‍ക്കിടകവാവ് ബലിതര്‍പ്പണം: പരിസ്ഥിതി സൗഹൃദമാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ശുചിത്വ മിഷന്‍
  • 'കൂടെ' പദ്ധതി റിപ്പോര്‍ട്ട് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിച്ചു
  • 200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
  • വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show