200 ഗ്രാം കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയില്‍
ബത്തേരി: വയനാട് ജില്ലയില്‍ നടക്കുന്ന 'ഓപ്പറേഷന്‍ തണ്ടര്‍', ഓണം സ്‌പെഷ്യല്‍ െ്രെഡവ് എന്നിവയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 200 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായി. കാര്യമ്പാടി ചൂതുപാറ എളമ്പിലക്കാട്ടില്‍ വീട്ടില്‍ നിന്‍സണ്‍ വര്‍ഗ്ഗീസിനെയാണ് (28) വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കല്ലൂര്‍കുന്ന്‌വാകേരി റോഡില്‍ കല്ലൂര്‍കുന്ന് ഭാഗത്ത് വെച്ചാണ് ഇയാളെ എക്‌സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്. നിരവധി പോലീസ്, എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിന്‍ എം.ജെ.യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവെന്റീവ് ഓഫീസര്‍ വിജിത്ത് കെ.ജി, പ്രിവെന്റീവ് ഓഫീസര്‍ (ഗ്രേഡ്) രഘു എം.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീബ്.ബി, സുധീഷ്.വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുദിവ്യഭായ് ടി.പി എന്നിവരും പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
