വയനാട് ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍
വയനാട് ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങളിലെ 243 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരില്‍ 89 പുരുഷന്മാരും 87 സ്ത്രീകളും 58 കുട്ടികളും ഏഴ് പ്രായമായവരും ഒരു ഭിന്നശേഷിക്കാരനും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. മാനന്തവാടി താലൂക്കുകളില്‍ മൂന്നും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്‌സ് സ്‌കൂള്‍, കൈതകൊല്ലി ഗവ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ശ്രേയസിലാണ് ഒരു ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
