പാക്കത്ത് വാഹനാപകടം; യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്
പുല്‍പ്പള്ളി: പുല്‍പ്പള്ളി പാക്കത്ത് ബൈക്ക് സ്വകാര്യ ബസ്സിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
പാക്കം മാനിക്കാട്ട് തിമ്മപ്പന്റെ മകന്‍ സരീഷ് (35) ആണ് മരിച്ചത്. സഹയാത്രികനായ ഭൂദാനം ഉന്നതിയിലെ ദിനേഷ് (36) ന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന പി എം എസ് എന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന സരീഷ് മരണപ്പെടുകയായിരുന്നു. ദിനേഷിനെ വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
