ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
തിരുനെല്ലി: കഴിഞ്ഞ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോലീസ് ഉപയോഗിച്ച ടാക്‌സി വാഹനത്തിന് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക തുക ലഭിച്ചില്ലെന്ന് പരാതി. തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന കാട്ടിക്കുളം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ അലിക്കാണ് ഇനിയും അര്‍ഹതപ്പെട്ട വാടക തുക ലഭിക്കാതെ നീതി നിഷേധിക്കപ്പെടുന്നത്.
?ഇലക്ഷന്‍ ആവശ്യങ്ങള്‍ക്കായി മൂന്ന് ദിവസങ്ങളിലായി 574 കിലോമീറ്ററാണ് ഈ വാഹനം ഓടിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ സാമ്പത്തിക വിഹിതം െ്രെഡവര്‍ക്ക് കൈമാറിയിട്ടില്ല. ഇതേക്കുറിച്ച് തിരുവനന്തപുരത്തെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, ഇലക്ഷന്‍ കഴിഞ്ഞ് 8 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ഫണ്ട് പൂര്‍ണ്ണമായി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, ജില്ലാ എസ്.പി ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് വയനാട് ജില്ലയില്‍ മാത്രം 42 ലക്ഷത്തോളം രൂപ ഇനിയും വാടകയിനത്തില്‍ കിട്ടാനുണ്ടെന്നും, ഫണ്ട് ലഭ്യമാകുന്ന മുറയ്‌ക്കേ തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കൂ എന്നുമാണ് അധികൃതര്‍ പറയുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് ശേഷം സര്‍ക്കാരില്‍ നിന്ന് തുക കൃത്യമായി അനുവദിച്ചിട്ടുണ്ടെന്ന ഇലക്ഷന്‍ കമ്മീഷന്റെ വാദവും, ഫണ്ട് ലഭിച്ചിട്ടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാടും തമ്മിലുള്ള വൈരുധ്യം വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തില്‍ വാഹനം വാടകക്കെടുത്ത മറ്റെല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും വാടക യഥാക്രമം നല്‍കിയിട്ടുണ്ട്.
?വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും, മന്ത്രി ടി. സിദ്ദിഖിനും അലി ഇമെയില്‍ മുഖേന പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും യാതൊരുവിധ മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ലെന്നും പറയുന്നു. ജീവനമാര്‍ഗ്ഗമായ വാഹനം ദിവസങ്ങളോളം ഇലക്ഷന്‍ ഡ്യൂട്ടിക്ക് നല്‍കിയിട്ടും അര്‍ഹമായ തുക വൈകുന്നത് ടാക്‌സി തൊഴിലാളിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെട്ട് തുക ലഭ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
