മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
പുല്‍പ്പള്ളി: മധ്യവയസ്‌കനെ പുഴയില്‍ കാണാതായി.വെട്ടത്തൂര്‍ ഉന്നതിയിലെ ശുംഭരന്‍ എന്ന ചന്ദ്രന്‍ (50) നെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വെട്ടത്തൂര്‍ ഉന്നതിക്ക് സമീപമുള്ള കബനി പുഴയില്‍ കാണാതായത്.ഉച്ചക്ക് ഒന്നരയോടെ . പുഴയില്‍ കൊട്ടതോണിയില്‍ വരവെയാണ് അപകടം. ഉന്നതയിലുള്ളവര്‍ കൊട്ടതോണി മറിയുന്നത് ദൂരെ നിന്നും കണ്ടിരുന്നു . പ്രദേശവാസികളും ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ നടത്തുന്നു. ഉള്‍വനത്തിലാണ് ഉന്നതി. ഗതാഗതവും ദുഷ്‌കരമാണ്. അതിനാല്‍ വൈകിയാണ് ഫയര്‍ഫോഴ്‌സും മറ്റും ഇവിടെ എത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
