റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോട്ടറി വില്‍പ്പനക്കാരന്‍ വാഹനമിടിച്ച് മരിച്ചു
മാനന്തവാടി: റോഡു മുറിച്ച് കടക്കുന്നതിനിടെ വയോധികന്‍ വാഹനമിടിച്ച് മരിച്ചു. ലോട്ടറി വില്‍പ്പന തൊഴിലാളിയായ കണ്ണോത്തുമല മഞ്ജുനാഥ് ഭവനില്‍ അറുമുഖന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ എരുമത്തെരുവ് ബ്രഹ്മഗിരി ഹോട്ടലിനു മുന്നിലായിരുന്നു അപകടം. റോഡു മുറിച്ചു കടക്കുകയായിരുന്ന അറുമുഖനെ തലപ്പുഴ ഭാഗത്തു നിന്നെത്തിയ ചെങ്കല്ല് കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. വയനാട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: കുമാരി. മക്കള്‍: മഞ്ജുനാഥ്, കുമാര്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
