കുടുംബശ്രീ ജില്ലാ മിഷന്‍ കമ്പളനാട്ടി നടീല്‍ ഉത്സവം നടത്തി
തൃശ്ശിലേരി: കുടുംബശ്രീ ജില്ലാ മിഷന്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാടന്‍ വയലേലകളില്‍ നടീല്‍ ഉത്സവമായ കമ്പളനാട്ടി തൃശ്ശിലേരിയില്‍ സംഘടിപ്പിച്ചു. കാര്‍ഷിക സംസ്‌കൃതിയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതി ജില്ലയില്‍ പലയിടത്തും കമ്പളനാട്ടി സജീവമായി നടന്നുവരികയാണ്. വയനാട്ടിലെ ഗോത്രവിഭാഗങ്ങള്‍ ആചാരത്തിന്റെ ഭാഗമായി തുടിയുടെയും ചീനിയുടെയും സഹായത്തോടെ വയലേലകളില്‍ നൃത്തമാടി ഞാറ് നടുന്നതാണ് കമ്പളനാട്ടി.
കാര്‍ഷിക പാരമ്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും സംരക്ഷിക്കുന്നതിനും പുതുതലമുറയ്ക്ക് അവ പകര്‍ന്നുനല്‍കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും കമ്പളനാട്ടിയില്‍ പങ്കെടുത്തു. സംസ്ഥാന കൃഷി വകുപ്പ് നല്‍കുന്ന ശ്രമശക്തി സംസ്ഥാനതല അവാര്‍ഡ് കരസ്ഥമാക്കിയ തിരുനെല്ലി സ്വദേശി കെ.എസ് ശ്രിനോജിനെയും, മികച്ച ജെഎല്‍ജികളെയും മെമെന്റോ നല്‍കി ആദരിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലന്‍ ഞാറ് നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ വസന്തകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍. വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.എം സെലീന തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
