OPEN NEWSER

Tuesday 18. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓപ്പറേഷന്‍ തണ്ടര്‍: സ്പാ സെന്ററുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന: യുവാവ് അറസ്റ്റില്‍

  • Kalpetta
18 Aug 2026

തളിപ്പുഴ: ഓപ്പറേഷന്‍ തണ്ടറിന്റേയും ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെയും ഭാഗമായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണുവും സംഘവും വൈത്തിരി തളിപ്പുഴ ഭാഗത്ത് നടത്തിയ റെയിഡില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
താമരശ്ശേരി രാരോത്ത് കാരാടി സ്വദേശി വിളയാറച്ചാലില്‍ വീട്ടില്‍ സായൂജ്.വി.സി (36) എന്നയാളെയാണ് 2.229 ഗ്രാം എംഡിഎംഎ യുമായി എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും മയക്കുമരുന്ന് വില്‍പ്പനക്കായി ഉപയോഗിച്ച മൊബൈല്‍ ഫോണും, ലഹരി വില്‍പ്പനയിലൂടെ ലഭിച്ച പതിനായിരം രൂപയും പിടിച്ചെടുത്തു.പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) അനില്‍കുമാര്‍.ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ.ടി, പ്രജീഷ്.എം.വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിജി. എസ്.എസ് എന്നിവര്‍ പങ്കെടുത്തു.മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.കോടതിയില്‍ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലില്‍  റിമാന്റ് ചെയ്തു.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഓപ്പറേഷന്‍ തണ്ടര്‍: സ്പാ സെന്ററുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന: യുവാവ് അറസ്റ്റില്‍
  • ശ്രീറാം ലോണ്‍ തട്ടിപ്പ്; കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി യുവമോര്‍ച്ച
  • റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ; ജില്ലാതല യോഗം ചേര്‍ന്നു
  • കാട്ടാനയെ വനത്തില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
  • മാനന്തവാടിയില്‍ മാല കവര്‍ച്ചാശ്രമം; വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു
  • മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍
  • ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍
  • കൃഷിനാശം ധനസഹായം, വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് സെപ്റ്റംബര്‍ 5 വരെ അപേക്ഷിക്കാം
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലയില്‍ മാല പൊട്ടിക്കുന്ന സംഘം സജീവം ; ജാഗ്രത പാലിക്കുക വയനാട് പോലീസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show