OPEN NEWSER

Wednesday 23. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍ വയനാട് പോലീസിന്റെ പിടിയില്‍

  • S.Batheri
17 Aug 2026

മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് പേര്‍ വയനാട് പോലീസിന്റെ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂര്‍ കണ്ണകി @അര്‍ച്ചന @രമ്യ(30), തിരുപ്പരകോന്‍ഡ്രം ഈശ്വരി (47)എന്നിവരെയാണ് ഇന്ന് പോലീസ് പിടികൂടിയത്. ഇവര്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മാലമോഷണങ്ങള്‍ നടത്തി വന്നവരായിരുന്നു. പ്രായമായവരെ പിന്തുടര്‍ന്ന് അവരറിയാതെ കവര്‍ച്ച നടത്തിയ ശേഷം ഓട്ടോ റിക്ഷകളില്‍ പലയിടങ്ങളില്‍ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളില്‍ താമസിച്ചും കുറ്റ കൃത്യങ്ങള്‍ തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.  ഇവര്‍ക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്. പല പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ചുറ്റികറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍  ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC കൂടാതെ മാനന്തവാടി എ.എസ്.പി കാര്‍ത്തിക് ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ  എം.എം അബ്ദുള്‍ കരീം, ടി.എ അഗസ്റ്റിന്‍, തുടങ്ങിയവരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുടനീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. 



അടുത്തിടെ വാവ്ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയല്‍, കമ്പളക്കാട് സ്‌റ്റേഷന്‍ പരിധികളിലും കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ആയി മാധ്യമങ്ങള്‍ മുഖേനയും, സാമൂഹിക മാധ്യമങ്ങള്‍ മുഖേനയും പ്രചരിപ്പിച്ചിരുന്നു.    മീനങ്ങാടിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്‍ സുമേഷിന് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് മോഷ്ടാക്കളെ വലയിലാക്കാന്‍ സഹായിച്ചത്. 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുനെല്ലി, അമ്പലവയല്‍, കമ്പളക്കാട് , ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരവധി മാലമോഷണങ്ങള്‍ നടന്നിരുന്നു. തിരക്കേറിയ ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇവര്‍ സംശയസാഹചര്യത്തില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് പോലീസ് സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുകയും  ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇന്ന് ഇവര്‍ മീനങ്ങാടിയിലെ 'ഔറ കളക്ഷന്‍' ഫാന്‍സി കടയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. മോഷണ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഘത്തിലെ
മറ്റുള്ളവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show