OPEN NEWSER

Monday 21. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍

  • Mananthavadi
17 Aug 2026

മാനന്തവാടി: ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ കുടുംബശ്രീയുടെ വയനാട് ജില്ലാതല ഓണം വിപണന മേള ഓഗസ്റ്റ് 21 മുതല്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ ആരംഭിക്കും. കുടുംബശ്രീ സംരംഭകരുടെ വിഷരഹിത പച്ചക്കറികള്‍, നാടന്‍ ഉല്‍പ്പന്നങ്ങള്‍, പലഹാരങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ മേളയില്‍ നേരിട്ട് ലഭ്യമാകും. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിലില്‍ എത്തിക്കുന്നുണ്ട്. പ്രധാന ഓണ വിഭവങ്ങള്‍ അടങ്ങിയതാണ് കിറ്റ്. 500 രൂപ മുതല്‍ 750 രൂപ വരെയുള്ള കിറ്റുകള്‍ സി.ഡി.എസുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. അഗതികളായ വനിതകള്‍ക്ക് സൗജന്യമായി കിറ്റ് നല്‍കും. പോക്കറ്റ് മാര്‍ട്ട് വഴിയും ഓണ്‍ലൈനായും ഉത്പന്നങ്ങള്‍ ലഭ്യമാണ്. കൂടാതെ ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് തൊട്ടടുത്തുള്ള മേളകളില്‍ നിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം.

വാഴയില മുതല്‍ രണ്ടുകൂട്ടം പായസംവരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീയുടെ ഓണസദ്യ. വിഭവങ്ങളുടെയും പായസങ്ങളുടേയും എണ്ണമനുസരിച്ചാണ് സദ്യയുടെ വില. 17 കൂട്ടം വിഭവങ്ങളുള്ള സദ്യക്ക് 210 രൂപയും 21 കൂട്ടത്തിന് 250 രൂപയുമാണ്. കുറഞ്ഞത് അഞ്ച് സദ്യയെങ്കിലും ഒരു ഓര്‍ഡറില്‍ വേണം. ഓഗസ്റ്റ് 17 മുതല്‍  24 വരെ ഓണസദ്യ വിതരണം നടത്തും. രാവിലെ 10 മണിമുതല്‍ ഉച്ചിക്ക് രണ്ട് വരെയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്. മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡറുകള്‍ വീടുകളില്‍ എത്തിക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സദ്യ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിശീലനം നല്‍കിയിരുന്നു. ഓര്‍ഡര്‍ ചെയ്യാന്‍ കല്‍പ്പറ്റ ബ്ലോക്ക് : 9562077061,9809006757,9961166765. മാനന്തവാടി: 9562662595, 9747704301, 8113875432, ബത്തേരി: 9961652831,9645808753,9744805222, പനമരം: 7558033870, 7306800364, 9544028211, 04936206589 



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
  • കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്
  • കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍
  • കൃഷിനാശം സംഭവിച്ചശേഷം പണം ചെലവഴിക്കുന്നതിന് പകരം കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മന്ത്രി ടി. സിദ്ദിഖ്
  • വനം വകുപ്പില്‍ ജില്ലാതല കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍;വന്യമൃഗ ആക്രമണ ഇരകള്‍ക്കുള്ള പെന്‍ഷന്‍ പരിഗണനയില്‍
  • അന്താരാഷ്ട്ര കാപ്പി ദിനാചരണം; സംസ്ഥാനതല ആഘോഷം കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരിച്ചു
  • വയനാട്ടില്‍ സെപ്റ്റംബര്‍ ചൂട് കൂടുന്നു; 30°C കടന്ന് തുടര്‍ച്ചയായ ഏഴ് ദിവസം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show