മാനന്തവാടിയില്‍ മാല കവര്‍ച്ചാശ്രമം; വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു
മാനന്തവാടി: മാനന്തവാടി ടൗണില്‍ ബസ് യാത്രക്കാരിയായ വയോധികയുടെ മാല കവരാന്‍ ശ്രമം. പുല്‍പ്പള്ളി ഭാഗത്തുനിന്നും വന്നു എല്‍എഫ് ജംഗ്ഷനില്‍ ബസ്സിറങ്ങിയ സ്ത്രീയുടെ മാലയാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് പൊട്ടിക്കാന്‍ ശ്രമിച്ചത്. രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം. എന്നാല്‍ മോഷണശ്രമം തിരിച്ചറിഞ്ഞതോടെ യുവതികള്‍ ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. ഇളം പച്ച നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീകളാണ് കവര്‍ച്ചാ ശ്രമം നടത്തിയതെന്നാണ് വയോധിക പറയുന്നത്. ജില്ലയില്‍ മാല കവര്‍ച്ചാ സംഘത്തിന്റെ ശല്യം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശിനികളായ രണ്ട് യുവതികള്‍ മീനങ്ങാടി പോലീസിന്റെ പിടിയിലായിരുന്നു.
മുകളിലെ ചിത്രത്തിലുള്ളവരെ തിരിച്ചറിയുന്നവര്‍ 04935 240 232 നമ്പറില്‍ ബന്ധപ്പെടുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
