OPEN NEWSER

Saturday 15. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്

  • Kalpetta
15 Aug 2026

കല്‍പ്പറ്റ: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ഐതിഹാസിക സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും  ഭാവിതലമുറയ്ക്ക് കൈമാറാനും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവും സ്‌നേഹവുമാണ് രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും. രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയുടെ വിധാതാക്കളുമായ യുവാക്കളെ ചേര്‍ത്തുനിര്‍ത്തി സ്‌നേഹത്തിന്റെ കരം പകരുന്നതിന് പകരം ലാത്തിയും ബുള്ളറ്റുകളും സമ്മാനിക്കുന്നത് രാജ്യത്തിന്റെ ചൈതന്യത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി പറഞ്ഞു. 


മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുല്‍കലാം ആസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഉള്‍പ്പെടെ അനേകം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തെ രാജ്യം മുഴുവന്‍ ഏറ്റെടുത്തിട്ടുണ്ട്.  പതിനെട്ടാം നൂറ്റാണ്ടില്‍ ധീരമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് വേദിയായ മണ്ണാട് വയനാടിന്റേത്.  ഗോത്രവ!ര്‍ഗ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്. സ്വന്തം ജനതയുടെ മണ്ണും സാമ്പത്തിക അടിത്തറയും സംരക്ഷിക്കാന്‍ ധീരമായി പോരാടി വീരമൃത്യുവരിച്ച അനേകം ഗോത്രവര്‍ഗ നേതാക്കളുടെ പോരാട്ടങ്ങള്‍ രാജ്യത്തിന്റെ ഉജ്ജ്വലമായ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാണ്. തങ്കലിപികളില്‍ ആലേഖനം ചെയ്ത മഹത്ചരിത്രം ഭാവി തലമുറയ്ക്ക് കൈമാറുന്നതിനു് ഗേത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം ഉള്‍പ്പെടെ  ജില്ലയില്‍ തയ്യാറാക്കുുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കേണ്ട കാലമാണ്. ഗോത്ര സമൂഹത്തിന്റെ മണ്ണും വീടും ആരോഗ്യവും വിദ്യാഭ്യാസവും ഉത്തരവാദിത്തത്തോടെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനും പൊതുസമൂഹത്തിനുമുണ്ട്. ചോര്‍ന്നൊലിക്കുന്ന വീടുകളും ചൂഷണങ്ങള്‍ക്കിരയായും ആരോഗ്യസംരക്ഷണമുള്‍പ്പെടെയുള്ള വിവധ മേഖലകളില്‍ പിന്നാക്കം ജീവിക്കേണ്ടവരല്ല ഗോത്രസമൂഹം. അവര്‍ക്കായുള്ള പദ്ധതികളില്‍  സംഭവിച്ച പിഴവുകള്‍ പരിഹരിക്കണം. അഴിമതിക്കെതിരായ പൊതുനിലപാടിനൊപ്പം ഗോത്രസമൂഹത്തിനായുള്ള പദ്ധതികളില്‍ അഴിമതി നടത്തുന്നത് പൊറുക്കാനാവാത്ത അപരാധമായി കണക്കാക്കി അതിശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ജില്ലയാണ് വയനാട്. ജില്ലയിലെ കാലാവസ്ഥാ പ്രതിരോധ സംവിധാനത്തിന് ആക്കം കൂട്ടുന്നതിനൊപ്പം ജനങ്ങളില്‍ സമ്പൂര്‍ണ ദുരന്ത സാക്ഷരത ഉറപ്പുവരുത്തുന്നതിനും നാം  പ്രതിജ്ഞാബദ്ധമാണ്.  ദുരന്ത സമയത്ത് ജാതിമതരാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം ഒരുമിച്ച് നില്‍ക്കുകയും മനുഷ്യന്‍ ഒന്നാണെന്ന മൂല്യത്തിലൂന്നി എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്ന വയനാട്ടിലെ ജനത രാജ്യത്തിനൊന്നാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വതന്ത്ര്യ ദിന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരന്നു.  ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇന്‍സ്‌പെക്ടര്‍ പി മനോജ് കുമാര്‍  പരേഡ്  കാമാന്‍ഡറായി. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍  കെ.പി അബ്ബാസ് സെക്കന്‍ഡ് ഇന്‍ കാമാന്‍ഡറായി. സ്വാതന്ത്ര്യദിനഘോഷ പരിപാടിയില്‍ എം.എല്‍.എ മാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, പത്മശ്രീ ചെറുവയല്‍ രാമന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍, എ.ഡി.എം കെ അജീഷ്, കല്‍പ്പറ്റ നഗര സഭാധ്യക്ഷന്‍ പി വിശ്വനാഥന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, സിനിമാതാരം അബു സലീം, ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്ലറ്റൂണ്‍ വിജയികള്‍

സേനാ വിഭാഗത്തില്‍ നിന്നും പരേഡില്‍ മികച്ച പ്ലറ്റൂണിനുള്ള ഒന്നാം സ്ഥാനം  വനം വകുപ്പും   പോലീസിന്റെ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എന്‍.സി.സി വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജ് ഒന്നാം സ്ഥാനവും കല്‍പ്പറ്റ എസ്.കെ.എം.ജെസ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച് എസ്  ഒന്നാം സ്ഥാനവും കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ് രണ്ടാമതെത്തി. സ്‌കൗട്ട് വിഭാഗത്തില്‍ കല്‍പ്പറ്റ ഡിപ്പോള്‍ പബ്ലിക് സ്‌കൂള്‍,  ജി.എച്ച്.എസ്.എസ് കാക്കവയല്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഗൈഡ്‌സ് വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാമതും കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.

2025 വര്‍ഷത്തെ സായുധസേന പതാക ഫണ്ടിലേക്ക് കൂടുതല്‍ തുക സമാഹരിച്ച് നല്‍കിയ സ്ഥാപനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സായുധ സേനാ പതാകദിന റോളിംഗ് ട്രോഫി വയനാട്എക്‌സൈസ് ഡിവിഷന്‍ ഓഫീസറും  സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്.എസ് സ്‌കൂള്‍  പ്രധാനധ്യാപകനും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ  ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെസ്‌കൂള്‍, കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം, അമ്പലവയല്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍, മാനന്ത വാടി എമ്മാവൂസ് വില്ല സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍  നാടന്‍പാട്ട്,   വട്ടകളി,ബാന്‍ഡ് സെറ്റ്  മലപ്പുലയാട്ടം എന്നിവ അവതരിപ്പിച്ചു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം
  • സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്
  • ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; അന്തര്‍ സംസ്ഥാന പരിശോധന നടത്തി
  • സംതൃപ്തിയോടെ ഓണമുണ്ണാന്‍ ശക്തമായ വിപണി ഇടപെടല്‍ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ്
  • എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: വയനാട് ജില്ലാതല മാരത്തോണ്‍ നടത്തി
  • സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തും
  • പോലീസിലെ ഘടനാ മാറ്റം ; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങള്‍; 15 പോലീസ് സ്‌റ്റേഷനുകളില്‍ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ;ഏഴു പുതിയ സര്‍ക്കിളുകള്‍
  • വണ്ടിക്കടവ് ഉന്നതിക്കാര്‍ താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍
  • സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍
  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show