OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍

  • Mananthavadi
15 Aug 2026

മാനന്തവാടി: ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി. ഇടപാടുകാര്‍ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. എടുക്കാത്ത വായ്പയുടെ തിരിച്ചടവ് ബാധ്യതയും സിബില്‍ സ്‌കോര്‍ ഇടിവും നേരിടേണ്ടി വന്നതോടെയാണ് ഇടപാടുകാര്‍ സംഭവമറിയുന്നത്.
മാനന്തവാടിയിലും ചില ടാക്‌സി െ്രെഡവര്‍മാരുള്‍പ്പെടെയുള്ളവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം കല്‍പ്പറ്റ ശാഖക്കെതിരെയും, കോഴിക്കോട് വിവിധ ശാഖകള്‍ക്കെതിരെയും സമാന പരാതി ഉയര്‍ന്നിരുന്നു.
സ്ഥാപനത്തില്‍ നിന്ന് നേരത്തെ വായ്പയെടുത്തവരും, ജാമ്യം നിന്നവരും കൃത്യമായി തിരിച്ചടവ് നടത്തിയിട്ടും ഇപ്പോള്‍ വലയുന്നതായാണ് പരാതി. തങ്ങളറിയാതെയാണ് തങ്ങളുടെ പേരില്‍ രണ്ടും, മൂന്നും അധിക വായ്പകള്‍ അനുവദിച്ചതെന്നാണ് ഇവരുടെ ആരോപണം. ഒരു ലക്ഷം മുതല്‍ ആറുലക്ഷം രൂപവരെയുള്ള വായ്പകളാണ് പലരുടെയും അക്കൗണ്ടില്‍ കണ്ടെത്തിയത്. പലതിലും തിരിച്ചടവ് കാണിക്കുന്നുമുണ്ട്. പരാതിയുമായി ഫിനാന്‍സിലെത്തുന്നവരുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ പ്രശ്‌ന പരിഹാരം വരുമെന്നും, തികച്ചും സാങ്കേതിക പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നുമാണ് ഫിനാന്‍സ് അധികൃതര്‍ പറയുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
  • കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദര്‍ശിച്ചു
  • വയനാട്ടില്‍ വീണ്ടും ആനക്കൊമ്പ് വേട്ട: രണ്ട് പേര്‍ പിടിയില്‍; ആനക്കൊമ്പുകളും വാഹനവും കസ്റ്റഡിയില്‍
  • പദ്ധതികളുടെ സമഗ്ര വിശകലനം നടത്തി ദിശ യോഗം; പിഎംജിഎസ്‌വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണംമെന്ന് എം.പി പ്രിയങ്ക ഗാന്ധി
  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show