OPEN NEWSER

Thursday 10. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വര്‍ണ്ണാഭമായി വയനാട് ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം

  • Kalpetta
15 Aug 2026

കല്‍പ്പറ്റ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വയനാട് ജില്ലയില്‍ വര്‍ണാഭമായി ആഘോഷിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ധിഖ് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് മറ്റു വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവര്‍, സ്‌കൂള്‍ അധികൃതര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, പോലീസ് ബാന്‍ഡ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവര്‍ 16 പ്ലട്ടൂണുകളിലായി സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരന്നു.  ഡി.എച്ച്.ക്യു റിസേര്‍വ് ഇന്‍സ്‌പെക്ടര്‍ പി. മനോജ്കുമാര്‍ പരേഡ് കമാണ്ടറായി. റിസേര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി അബ്ബാസ് സെക്കന്‍ഡ് ഇന്‍ കമാണ്ടര്‍ ആയി. പരേഡിന് താളമേകാന്‍ എസ്.എസ്.ബി എ.എസ്.ഐ എന്‍.ബഷീറിന്റെ നേതൃത്വത്തില്‍  പോലീസ് ബാന്‍ഡ് ടീമും അണി നിരന്നു. പ്രസ്തുത പരേഡില്‍ യൂണിഫോമ്ഡ് സേനാ വിഭാഗത്തില്‍ ഫോറസ്റ്റ് ഒന്നാം സ്ഥാനവും, ഡി.എച്ച്.ക്യു രണ്ടാം സ്ഥാനവും നേടി. എന്‍.സി.സി വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം കോളജ് ഒന്നാമതും എസ്.കെ.എം.ജെ. എച്ച്.എസ്.എസ് സ്‌കൂള്‍ രണ്ടാമതുമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ഡബ്ല്യൂ.എച്ച്.എസ്.എസ് പിണങ്ങോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ്.കെ.എം.ജെ സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. സ്‌കൗട്‌സില്‍ ഡിപോള്‍ പബ്ലിക് സ്‌കൂള്‍ കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ് കാക്കവയല്‍, ഗൈഡ്‌സ് വിഭാഗത്തില്‍ എന്‍.എസ്.എസ് എച്ച്.എസ്.എസ് കല്‍പ്പറ്റ, ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. ജെ.ആര്‍.സിയില്‍ എസ്.കെ.എം.ജെ എച്ച്.എസ്.എസ് ഒന്നാമതെത്തി. പരേഡിന് ശേഷം സാംസ്‌കാരിക കലാപരിപാടികളും വേദിയില്‍ അരങ്ങേറി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
  • ലഹരി ഉറവിടം തേടി വയനാട് പോലീസ്; ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി; ബത്തേരിയിലും അമ്പലവയലിലും എം.ഡി.എം.എ പിടികൂടിയ കേസുകളില്‍ ലഹരി കൈമാറിയവര്‍ പിടിയില്‍
  • പള്ളിക്കല്‍ ഡിവിഷന്‍ സീറ്റ്: എംഎല്‍എയും പഞ്ചായത്ത് കോണ്‍ഗ്രസ് നേതൃത്വവും രാഷ്ട്രീയ മര്യാദ പാലിക്കണമെന്ന് യൂത്ത് ലീഗ്
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസും ലീഗും കട്ടയ്ക്ക് കട്ട..! ലീലാ ഗോവിന്ദനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • യാത്രക്കാരന് ടിക്കറ്റ് നല്‍കാതെ യാത്ര ചെയ്യിപ്പിച്ച കണ്ടക്ടര്‍ക്ക് സസ്‌പെപെന്‍ഷന്‍
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യൂഡിഎഫില്‍ സമവായമായില്ല; മുസ്ലീം ലീഗിലെ ബിന്ദു അണ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
  • മാനന്തവാടി നഗരസഭാ ഓഫീസ് സെപ്തംബര്‍ 14 മുതല്‍ പുതിയ കെട്ടിടത്തിലേക്ക്
  • വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സവാള വില്‍പ്പന ആരംഭിച്ചു; 35 രൂപ നിരക്കില്‍ ലഭ്യമാകും
  • സി.ബി.എസ്.ഇ. വയനാട് ജില്ലാ കലോത്സവം നാളെ തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show