എംഡിഎംഎ യുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെയും ഓപ്പറേഷന്‍ തണ്ടറിന്റെയും ഭാഗമായി
വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ സുനിലിന്റെ നിര്‍ദ്ദേശപ്രകാരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിന്‍ എം.ജെ. യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ പിടികൂടി. കാറില്‍ കടത്തുകയായിരുന്ന 10.418 ഗ്രാം എംഡിഎംഎ യുമായി മുട്ടില്‍ പിലാക്കല്‍ വീട്ടില്‍ നിയാസ് കോയ (35) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. പാറക്കല്‍ വച്ച് KL 07 Z 6503 നമ്പര്‍ ടൊയോട്ട ക്വാളിസ് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. മുട്ടില്‍, പാറക്കല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇയാള്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകളെക്കുറിച്ചും ലഹരി ശൃംഖലയെക്കുറിച്ചും എക്‌സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ വിജിത്ത് കെ.ജി., ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ എം. എ. രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ് വി., സുദിവ്യ ഭായ്, ഡ്രൈവര്‍ പ്രസാദ് കെ. എന്നിവരുമുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
