ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി പഞ്ചാബ് സ്വദേശി എക്‌സൈസിന്റെ പിടിയില്‍
തോല്‍പ്പെട്ടി: ഓപ്പറേഷന്‍ തണ്ടറിന്റെയും ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെയും ഭാഗമായി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ( ഗ്രേഡ് ) അജയകുമാര്‍.കെ.കെ യുടെ നേതൃത്വത്തില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് മൈസൂര്‍പാലക്കാട് കെഎസ്ആര്‍ടിസി ബസ്സില്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.പഞ്ചാബ് ഗുര്‍ദാസ്പൂര്‍ കാലന്നൂര്‍ സ്വദേശി മോഹല്ലദാഗര്‍ വീട്ടില്‍ നരേഷ് കുമാര്‍ (32) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ചാള്‍സ്‌കുട്ടി.ടി.ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാനുവല്‍ ജിംസണ്‍ റ്റി.പി, ചന്ദ്രന്‍ പി.കെ, രാജേഷ് എം.ജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത്ത്.പി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
